Monday, March 30, 2009

റോസിലി ടീച്ചര്‍

ആദ്യത്തെ വിദ്യാലയം ആര്‍ക്കാണ് അത്ര പെട്ടന്ന് മറക്കുവാന്‍ പറ്റുക?തൃശ്ശൂര്‍ ജില്ലയിലെ, ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ നയനമനോഹര‍മായ ഒരു കൊച്ചുഗ്രാമം..പുഴകളെകൊണ്ടും, വയലുകള്‍കൊണ്ടും, മലകളെകൊണ്ടും അലങ്കരണീയമായ കേച്ചേരി. അവിടെയായിരുന്നുഎന്റെ പ്രൈമറി & അപ്പര്‍ പ്രൈമറി വിദ്യഭ്യാസം. ആദ്യം ഹരിശ്രീ കുറിച്ചനാള്‍ ഇന്നലെ കഴിഞ്ഞപോല്‍എന്നും കന്മുന്നില്‍ തെളിയാറുണ്ട്. പഠിത്തത്തില്‍ അത്ര മിടുക്കനൊന്നുമായിരുന്നില്ല ഞാന്‍. അങ്ങിനെഒന്നും രണ്ടും കഴിഞ്ഞ് മൂന്നാം ക്ലാസ്സിലെത്തി. മൂന്നാം ക്ലാസ്സില്‍ ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ റോസിലി ടീച്ചറായിരുന്നു.മാതൃത്വം തുളുമ്പുന്ന കണ്ണുകള്‍, കുട്ടികളെ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അദ്ധ്യാപിക.. ടീച്ചറെ കുറിച്ച്പറയുകയാണെങ്കില്‍ ഒരുപാട് എഴുതേണ്ടി വരും.. പഠനവിഷയങ്ങള്‍ ഓരൊന്നും കഥകളില്‍ കൂടിയാണ് ടീച്ചര്‍ അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ അധികം താമസിയാതെ തന്നെ ഞങ്ങളെല്ലാവരും ആ വിദ്യാലയത്തിലെ മിടുക്കന്മാരുടെയും, മിടുക്കത്തികളുടെയും കൂട്ടത്തില്‍ എത്തി. പഠന വിഷയത്തില്‍മാത്രമല്ല നല്ല കയ്യക്ഷരം വാര്‍ത്തെടുക്കുന്നതിലും ടീച്ചര്‍ വിജയിച്ചു... ആ സ്കൂളിലെ ടീച്ചറുടെ അവസാനത്തെബാച്ചായിരുന്നു ഞങ്ങളുടേത്. പിറ്റേ അദ്ധ്യയന വര്‍ഷം ടീച്ചര്‍ക്ക് മറ്റൊരുസ്കൂളിലേക്ക് സ്ഥലമാറ്റംകിട്ടി.അവസാന ദിവസം ടീച്ചര്‍ ഞങ്ങള്‍ക്കുവേണ്‍ടി മധുരപലഹാരങ്ങള്‍ കൊണ്ടു വന്നതും നിറകണ്ണുകളോടെ ഞങ്ങള്‍ ടീച്ചറെ യാത്രയാക്കിയതും ഇന്നു മനസ്സില്‍ മധുരനൊമ്പരമുണര്‍ത്താറുണ്ട്... ടീച്ചറെ പിന്നീട് കണ്ടിട്ടില്ല..എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ...


5 comments:

Gauri Ben said...

Ellavarudeyum jeevithathil undavum ithu pole snehapooRvam oRkkanulla AdhyapakaR. Pakshe ende jeevithathil angine oru adhyapika illallo.!!!

Anil cheleri kumaran said...

ഓര്‍മ്മ പുതുക്കല്‍ നന്നായിരിക്കുന്നു.

Gauri Ben said...

Valare naLukaLaayi onnum ezhuthi kaNunnilla.!!!!

Gauri Ben said...

Hellooo.....SukhamaNo..?

Raveena Raveendran said...

ഒരുപാട് ഇഷ്ടപ്പെടുന്ന അധ്യാപകരെ പിരിയുന്നത് വേദനാജനകമാണ്