ആദ്യത്തെ വിദ്യാലയം ആര്‍ക്കാണ് അത്ര പെട്ടന്ന് മറക്കുവാന്‍ പറ്റുക?തൃശ്ശൂര്‍ ജില്ലയിലെ, ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ നയനമനോഹരമായ ഒരു കൊച്ചുഗ്രാമം..പുഴകളെകൊണ്ടും, വയലുകള്കൊണ്ടും, മലകളെകൊണ്ടും അലങ്കരണീയമായ കേച്ചേരി. അവിടെയായിരുന്നുഎന്റെ പ്രൈമറി & അപ്പര്‍ പ്രൈമറി വിദ്യഭ്യാസം. ആദ്യം ഹരിശ്രീ കുറിച്ചനാള്‍ ഇന്നലെ കഴിഞ്ഞപോല്എന്നും കന്മുന്നില് തെളിയാറുണ്ട്. പഠിത്തത്തില്‍ അത്ര മിടുക്കനൊന്നുമായിരുന്നില്ല ഞാന്‍. അങ്ങിനെഒന്നും രണ്ടും കഴിഞ്ഞ് മൂന്നാം ക്ലാസ്സിലെത്തി. മൂന്നാം ക്ലാസ്സില്‍ ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ റോസിലി ടീച്ചറായിരുന്നു.മാതൃത്വം തുളുമ്പുന്ന കണ്ണുകള്‍, കുട്ടികളെ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അദ്ധ്യാപിക.. ടീച്ചറെ കുറിച്ച്പറയുകയാണെങ്കില്‍ ഒരുപാട് എഴുതേണ്ടി വരും.. പഠനവിഷയങ്ങള്‍ ഓരൊന്നും കഥകളില്‍ കൂടിയാണ് ടീച്ചര്‍ അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ അധികം താമസിയാതെ തന്നെ ഞങ്ങളെല്ലാവരും ആ വിദ്യാലയത്തിലെ മിടുക്കന്മാരുടെയും, മിടുക്കത്തികളുടെയും കൂട്ടത്തില്‍ എത്തി. പഠന വിഷയത്തില്‍മാത്രമല്ല നല്ല കയ്യക്ഷരം വാര്‍ത്തെടുക്കുന്നതിലും ടീച്ചര്‍ വിജയിച്ചു... ആ സ്കൂളിലെ ടീച്ചറുടെ അവസാനത്തെബാച്ചായിരുന്നു ഞങ്ങളുടേത്. പിറ്റേ അദ്ധ്യയന വര്‍ഷം ടീച്ചര്‍ക്ക് മറ്റൊരുസ്കൂളിലേക്ക് സ്ഥലമാറ്റംകിട്ടി.അവസാന ദിവസം ടീച്ചര്‍ ഞങ്ങള്‍ക്കുവേണ്ടി മധുരപലഹാരങ്ങള്‍ കൊണ്ടു വന്നതും നിറകണ്ണുകളോടെ ഞങ്ങള്‍ ടീച്ചറെ യാത്രയാക്കിയതും ഇന്നു മനസ്സില്‍ മധുരനൊമ്പരമുണര്ത്താറുണ്ട്... ടീച്ചറെ പിന്നീട് കണ്ടിട്ടില്ല..എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ...Monday, March 30, 2009
റോസിലി ടീച്ചര്‍
ആദ്യത്തെ വിദ്യാലയം ആര്‍ക്കാണ് അത്ര പെട്ടന്ന് മറക്കുവാന്‍ പറ്റുക?തൃശ്ശൂര്‍ ജില്ലയിലെ, ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ നയനമനോഹരമായ ഒരു കൊച്ചുഗ്രാമം..പുഴകളെകൊണ്ടും, വയലുകള്കൊണ്ടും, മലകളെകൊണ്ടും അലങ്കരണീയമായ കേച്ചേരി. അവിടെയായിരുന്നുഎന്റെ പ്രൈമറി & അപ്പര്‍ പ്രൈമറി വിദ്യഭ്യാസം. ആദ്യം ഹരിശ്രീ കുറിച്ചനാള്‍ ഇന്നലെ കഴിഞ്ഞപോല്എന്നും കന്മുന്നില് തെളിയാറുണ്ട്. പഠിത്തത്തില്‍ അത്ര മിടുക്കനൊന്നുമായിരുന്നില്ല ഞാന്‍. അങ്ങിനെഒന്നും രണ്ടും കഴിഞ്ഞ് മൂന്നാം ക്ലാസ്സിലെത്തി. മൂന്നാം ക്ലാസ്സില്‍ ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ റോസിലി ടീച്ചറായിരുന്നു.മാതൃത്വം തുളുമ്പുന്ന കണ്ണുകള്‍, കുട്ടികളെ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അദ്ധ്യാപിക.. ടീച്ചറെ കുറിച്ച്പറയുകയാണെങ്കില്‍ ഒരുപാട് എഴുതേണ്ടി വരും.. പഠനവിഷയങ്ങള്‍ ഓരൊന്നും കഥകളില്‍ കൂടിയാണ് ടീച്ചര്‍ അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ അധികം താമസിയാതെ തന്നെ ഞങ്ങളെല്ലാവരും ആ വിദ്യാലയത്തിലെ മിടുക്കന്മാരുടെയും, മിടുക്കത്തികളുടെയും കൂട്ടത്തില്‍ എത്തി. പഠന വിഷയത്തില്‍മാത്രമല്ല നല്ല കയ്യക്ഷരം വാര്‍ത്തെടുക്കുന്നതിലും ടീച്ചര്‍ വിജയിച്ചു... ആ സ്കൂളിലെ ടീച്ചറുടെ അവസാനത്തെബാച്ചായിരുന്നു ഞങ്ങളുടേത്. പിറ്റേ അദ്ധ്യയന വര്‍ഷം ടീച്ചര്‍ക്ക് മറ്റൊരുസ്കൂളിലേക്ക് സ്ഥലമാറ്റംകിട്ടി.അവസാന ദിവസം ടീച്ചര്‍ ഞങ്ങള്‍ക്കുവേണ്ടി മധുരപലഹാരങ്ങള്‍ കൊണ്ടു വന്നതും നിറകണ്ണുകളോടെ ഞങ്ങള്‍ ടീച്ചറെ യാത്രയാക്കിയതും ഇന്നു മനസ്സില്‍ മധുരനൊമ്പരമുണര്ത്താറുണ്ട്... ടീച്ചറെ പിന്നീട് കണ്ടിട്ടില്ല..എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ...Monday, March 9, 2009
ആത്മാവിന്റെ ആഗ്രഹങ്ങള്‍
നിങ്ങളാരും എന്നെ കണ്ട് പേടിക്കേണ്ട..ഞാനാരെയ്ം ഉപദ്രവിക്കില്ല..
പച്ചചോരയെനിക്കിഷടമില്ല..
കരിമ്പനകളില്‍ തൂങ്ങികിടക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നില്ല..
എന്റെ ആത്മഹത്യയ്ക്ക് നിങ്ങളാരും ഉത്തരവാദികളല്ല..
സ്വയം ഒടുങ്ങിതീരാന്‍ തീരുമാനിച്ചു അത്രതന്നെ..
എന്റെ ശാന്തിയ്ക്കുവേണ്ടി ബലിതര്‍പ്പണം ചെയ്യല്ലേ നിങ്ങള്‍..
അശാന്തിയെന്താണെന്നെനിക്കടുത്തറിയേണം...
ഇനി ആത്മാവിന്റെ സഞ്ചാരനാളുകള്!!!
Subscribe to:
Comments (Atom)